വളരെ അതിശയോക്തിയോടെ അന്ന് പറഞ്ഞ കഥയീൽ ഞാൻ ഒരു ഗോളത്തിൽ. തഴപ്പായയും കീറത്തുണിയും കടന്നു ചാണകം മെഴുകിയ തറയിലൂടെ ആ ഗോളം പാഞ്ഞു...എടീ കുട്ടീ ഒന്നു തുള്ളി പൊട്ടിച്ചേ..അവൾ പൊട്ടിച്ചതും ഒരു മനുഷ്യജന്മം പുറത്ത് വന്നു ഒരു ഗോളാന്രജന്മം... മാച്ചിനോടൊപ്പം പാളയിൽ കെട്ടി കളയാൻ കുട്ടിയോട് പറഞാഞതാണ് അധിക പ്രസംഗി കുട്ടി ഗോളം തുള്ളി പൊട്ടിച്ചു. അവൻ ആ ജീവനെ തൊടെച്ചെടുത്ത് മാറിലെ മുലക്കണ്ണി നുകരുവാൻ മാറിൽ കിടത്തി....
കാവിലെ അപ്പൂപ്പനും വിത്തും കരിയ്ക്കും കുട്ടിയുടെ മോൻ പാക്കരൻ തന്ന വാറ്റു ചാരിയവും വഴിപാട് നൽകി നാക്കിലയിൽ കിടത്തി അവനെ അപ്പൂപ്പനു സമർപ്പിച്ചു...ഇപ്പോൽ അവനൊരു ഐ ഐ എസ് കാര്യമാണു് പോലും.
